01:44am 10 November 2026
NEWS
കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ അനുഗ്രഹം തേടി ആര്യാടന്‍ ഷൗക്കത്ത്
31/05/2025  10:23 AM IST
ചെറുകര സണ്ണിലൂക്കോസ്
കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ അനുഗ്രഹം തേടി ആര്യാടന്‍ ഷൗക്കത്ത്

തൃശൂര്‍ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിലെ ലീഡര്‍ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥനയോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി. എഫ് സ്ഥാനാര്‍തഥി ആര്യാടന്‍ ഷൗക്കത്ത്.
ഇന്ന് (31-5) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പാണ് രാവിലെ 6ന് ആര്യാടന്‍ ഷൗക്കത്ത് സ്മൃതികുടീരത്തിലെത്തിയത്.
9 എം.എല്‍.എമാരുമായി പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ കേരളത്തില്‍ അധികാരത്തിലേറ്റിയ നേതാവായിരുന്നു കെ. കരുണാകരനെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. യു.ഡി.എഫ് മുന്നണിയുണ്ടാക്കിയ നേതാവ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ഞാന്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്. ലീഡറുടെ അനുഗ്രഹം നിലമ്പൂര്‍ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിപിടിക്കാനുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്താകുമെന്നും പറഞ്ഞു.
തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, ടി.വി തന്ദ്രമോഹന്‍, എം.പി വിന്‍സെന്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img